+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ലപ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് ക​ണ്ണ​മ്പ​ള്ളി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വോ​ദ​യ ലൈ​ബ്ര​റി, സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ് സ​ബ്ജി​ല്ലാ ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും പ​ങ്കെ​ടു​ത്ത
ബാ​ലപ്ര​തി​ഭ​ക​ളെ  അ​നു​മോ​ദി​ച്ചു
നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് ക​ണ്ണ​മ്പ​ള്ളി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വോ​ദ​യ ലൈ​ബ്ര​റി, സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ് സ​ബ്ജി​ല്ലാ ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും പ​ങ്കെ​ടു​ത്ത് മി​ക​വ് തെ​ളി​യി​ച്ച ബാ​ല പ്ര​തി​ഭ ക​ളെ അ​നു​മോ​ദി​ച്ചു. ന​വോ​ദ​യം 2022 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ക​വി​യും മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.​ന​വോ​ദ​യ പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ.​അ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ശ്രീ​ക​ല, സ്വ​പ്നാ​റാ​ണി, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, കെ.​വാ​സു​ദേ​വ​ൻ, ബി.​എ​സ്.​ഉ​മേ​ഷ്, എ​സ്.​ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബാ​ലാ​വ​കാ​ശ ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വി​തു​ര: സം​സ്ഥാ​ന​ത്തെ ആ​ദ്യ ബാ​ലാ​വ​കാ​ശ ക്ല​ബ് വി​തു​ര ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ ആ​രം​ഭി​ച്ചു. ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​യും ക​ട​മ​ക​ളേ​യും കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക, അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് ക്ല​ബി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ കെ.​വി.​മ​നോ​ജ് കു​മാ​ർ ക്ല​ബി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സോ​ഫി തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൽ.​കൃ​ഷ്ണ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ബാ​ബു​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ജി.​ആ​ന​ന്ദ്, വാ​ർ​ഡം​ഗം നീ​തു രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.