കാട്ടാക്കട : കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ചുള്ള സംസ്ഥാനത്തെ ആദ്യ സ്ഥിരം ഗേറ്റ് വേ വിളപ്പിൽശാല ശാസ്താംപാറയിൽ സ്ഥാപിച്ചു. സമുദ്രനിരപ്പിൽ നിന്ന് 1800 മീറ്റർ ഉയരമുള്ള സ്ഥലമാണ് ശാസ്താംപാറ.
താപനില, ഈർപ്പം, മർദം, കാറ്റിന്റെ ദിശ, വേഗത, മഴ എന്നിവ അളക്കുന്നതിനുള്ള സെൻസറുകൾക്കൊപ്പം ഒരു റെയിൻ ഗേജ്, സെൻസർ ഡാറ്റ വായിക്കുകയും ടെലിമെട്രി ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു കൺട്രോളർ ഹബ്, ഡാറ്റ മാനേജുമെന്റിനും ദൃശ്യവത്കരണത്തിനുമുള്ള ഒരു ക്ലൗഡ്,വെബ് പ്ലാറ്റ്ഫോം എന്നിവയാണ് ഓരോ വെതർ സ്റ്റേഷനിലും സ്ഥാപിച്ചിട്ടുള്ളത്.
ഇത്തരത്തിൽ സജ്ജമാക്കിയ ആറ് സ്റ്റേഷനുകളുടെയും ഏകോപനത്തിനായി 4 ജി ബാക്ക്ഹോളിൽ പ്രവർത്തിക്കുന്നതും 20 കിലോമീറ്റർ വരെ ആകാശ ദൂരം കണക്ടിവിറ്റിയുള്ളതുമായ ഒരു ലോറവാൻ ഗേറ്റ് വേ ശാസ്താംപാറയിൽ സ്ഥാപിച്ചിത്. ലോറവാൻ വഴി സെർവറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഗ്രാഫിക് ഡിസ്പ്ലേ ലഭ്യമാക്കുന്ന ഒരു ഓൺലൈൻ ഡാറ്റ വിഷ്വലൈസേഷൻ വെബ്സൈറ്റും ഇതിനോടകം തയാറാക്കിയിരുന്നു.
ലഭ്യമായ ഡാറ്റ കാണാനും റെക്കോർഡു ചെയ്ത ഡാറ്റയുടെ വിശകലനം നടത്താനും ഓരോ 15 മിനിറ്റ് ഇടവേളകളിലും ഉപയോക്താക്കൾക്ക് ഇതിലൂടെ സാധ്യമാകും. കേരളത്തിൽ ആദ്യമായി ഒരു മണ്ഡലത്തിലെ പ്രാദേശിക കാലാവസ്ഥ മനസിലാക്കുന്നതിനുള്ള ഓട്ടോമാറ്റിക്ക് കാലാവസ്ഥാ കേന്ദ്രങ്ങൾ സജ്ജമാക്കിയതും കാട്ടാക്കട മണ്ഡലത്തിലാണ്. ഒരു ജില്ലയിൽ ഒരു സ്ഥിരം ലോറവാൻ ഗേറ്റ് വേ എന്ന നിലയിലാണ് ശാസ്താംപാറയിൽ വന്നിരിക്കുന്നത്.