വൈക്കം: ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി വൈക്കം ഫൊറോനയിലെ 19 ഇടവകകൾ സംയുക്തമായി വൈക്കം നഗരത്തിൽ സംഘടിപ്പിച്ച ജപമാല റാലി. വൈക്കം വെൽഫെയർ സെന്ററിൽനിന്നാരംഭിച്ച ജപമാല റാലി നഗരംചുറ്റി വെൽഫെയർ സെന്ററിൽ സമാപിച്ചു.
പ്രാർഥനാനിരതരായി ജപമാലയും പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രങ്ങളുമേന്തി ആയിരങ്ങൾ ജപമാല റാലിയിൽ പങ്കാളികളായി.
കുടവെച്ചൂർ സെന്റ് മേരീസ് പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ മാണിക്യത്താന്റെ മുഖ്യകാർമികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിച്ചായിരുന്നു തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
ഫാ. ജിയോ മാടപ്പാടൻ, ഫാ. മാത്യു ഇഞ്ചക്കാട്ടു മണ്ണിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ വൈക്കം സെന്റ് ജോസഫ് ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേൻ, കലൂർ റിന്യൂവൽ സെന്റർ ഡയറക്ടർ റവ. ഡോ. ജോഷി പുതുശേരി, വെൽഫെയർ സെന്റർ ഡയറക്ടർ ഫാ. ഏലിയാസ് ചക്യത്ത്, നടേൽ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയംപാറ, ജനറൽ കൺവീനർ ഫാ. വർഗീസ് ചെരപ്പറമ്പിൽ, ഫാ. ജയ്സൺ കൊളുത്തുള്ളി തുടങ്ങിയവർ പ്രസംഗിച്ചു. ദിവ്യകാരുണ്യ ആശീർവാദത്തോടെ തിരുനാൾ ആഘോഷം സമാപിച്ചു.