മറവൻതുരുത്ത്: മറവൻതുരുത്തിലെ സ്ട്രീറ്റ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ മധ്യപ്രദേശ് സംഘമെത്തി. വേൾഡ് ട്രാവൽ മാർട്ടിന്റെ ഗ്ലോബൽ അവാർഡ് നേടിയ ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയെക്കുറിച്ച് പഠിക്കാനാണ് മധ്യപ്രദേശ് സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം മറവൻതുരുത്തിൽ എത്തിയത്. കേരളത്തിൽ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ഉത്തരവാദിത്വ ടൂറിസം മിഷനുമായുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള സന്ദർശനമാണ് മറവൻതുരുത്തിൽ നടന്നത്.
കൊച്ചിയിൽ എത്തിയ സംഘത്തെ ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ്കുമാർ സ്വീകരിച്ചു. മറവൻതുരുത്ത് പഞ്ചായത്തിലെത്തിയ സംഘത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടിപ്രതാപൻ, ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ- ഓർഡിനേറ്റർ ഭഗത് സിംഗ്, എന്നിവരുടെ നേതൃത്വത്തിൽ മധ്യപ്രദേശ് സംഘത്തെ വരവേറ്റത്. ഉദ്യോഗസ്ഥ സംഘം ഏഴിന് മധ്യ പ്രദേശിലേക്ക് തിരിക്കും. ആറ് സബ് കളക്ടർമാർ ഉൾപ്പെടെ 16പേരാണ് പഠന സംഘത്തിലുള്ളത്.