ചങ്ങനാശേരി: സര്‍ഗക്ഷേത്രയുടെ ആഭിമുഖ്യത്തിലുള്ള ചങ്ങനാശേരി മാരത്തണിന്റെ പ്രചരണാര്‍ഥം ഇന്നുവൈകുന്നേരം ആറിന് ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രശസ്ത സൂഫി സംഗീതജ്ഞ അനീറ്റ ഷെയ്ക്ക് സൂഫിയാന മെഹ്ഫില്‍ സംഗീതം അവതരിപ്പിക്കും.
സര്‍ഗക്ഷേത്ര ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സര്‍ഗക്ഷേത്ര സീനിയര്‍ സിറ്റിസണ്‍സ് ഫോറമാണ് പരിപാടി അവതരിപ്പിക്കുന്നത്.
ദക്ഷിണ ഏഷ്യയിലെ പ്രശസ്തമായ ഈ സംഗീത പരിപാടി കൂടുതലായും ഖവാളി സംഗീതത്തില്‍ അധിഷ്ടിതമാണ്. പ്രശസ്ത കവികളായ റൂമി, ഹാറ്റിസ്, ബുള്ളോഷ് ഷാ, അമീര്‍, ക്വജി ഗുലാം ഫാരിഡ് തുടങ്ങിയവരുടെ സംഗീതാല്മകങ്ങളായ കവിതകളാണ് ഈ സംഗീത പരിപാടികളില്‍ ഉപയോഗിച്ചു പോരുന്നത്.