ചങ്ങനാശേരി: പിതാക്കന്മാര് ക്രിസ്തുവിന്റെ പ്രവാചകദൗത്യം ഏറ്റെടുക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപത പിതൃവേദിയുടെ 40-ാം ജന്മദിനാഘോഷവും റൂബി ജൂബിലി വര്‍ഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും സന്ദേശനിലയം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. അതിരൂപതയിലെ 18 ഫൊറോനകളില്‍നിന്നുള്ള പ്രസിഡന്റുമാര്‍ ചേര്‍ന്ന് കാരുണ്യ ജ്യോതി തെളിച്ചു.
അതിരൂപത പ്രസിഡന്റ് എ.പി തോമസ് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖ പ്രഭാഷണം നടത്തി. റൂബി ജൂബിലി ആഘോഷ പരിപാടികളോടനുബന്ധിച്ച് 40 കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്ന കാരുണ്യശുശ്രൂഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. അതിരൂപതയിലെ മുഴുവന്‍ യൂണിറ്റുകളിലും പതാക ഉയര്‍ത്തികൊണ്ട് റൂബി ജൂബിലി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഫാ. ബിജോ ഇരുപ്പക്കാട്ട്, അഡ്വ. ജോജി ചിറയില്‍, സിസ്റ്റര്‍ ജോബിന് എഫ്സിസി, ആന്‍സി മാത്യു ചേന്നോത്ത്, ജോജന്‍ കൊച്ചുവീട്ടില്‍, ജിനോദ് ഏബ്രഹാം, ജോജോ എതിരേറ്റ്, ജിജി പുളിച്ചുമാക്കല്‍, ജോണ്‍ പോള്‍,ജോയി പാറപ്പുറം എന്നിവര്‍ പ്രസംഗിച്ചു.