കോന്നി: കോന്നി സർക്കാർ മെഡിക്കൽ കോളജിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച മെഡിക്കൽ കോളജ് ഡവലപ്മെന്റ് സൊസൈറ്റിയുടെ യോഗം വിളിച്ചുകൂട്ടാത്തതിൽ യുഡിഎഫ് കോന്നി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
നാളിതുവരെ സൊസൈറ്റി യോഗം വിളിച്ചുചേർക്കാതെ ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉപദേശക സമിതികളിൽ നിർബന്ധമായും ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചു ചേർത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ യുഡിഎഫ് തീരുമാനിച്ചു.
കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം കെപിസിസി അംഗം ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, പ്രഫ. ബാബു ചാക്കോ, കെ.പി. തോമസ്, ഹരികുമാർ പൂതംങ്കര, ശാന്തിജൻ ചൂരക്കുന്നേൽ, രാജൻ പടിയറ, ഏബ്രഹാം ചെങ്ങറ, പി.ഡി. രാജൻ. റോജി ഏബ്രഹാം, പ്രവീൺ പ്ലാവിളയിൽ, മോൻസി ഡാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു.