പാലാ: പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളജും പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളജും മുന്നേറ്റം തുടങ്ങി. രണ്ടാം ദിനം മീറ്റ് അവസാനിക്കുമ്പോള്‍ വനിതാ വിഭാഗത്തില്‍ അല്‍ഫോന്‍സാ കോളജ് 72 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. 69 പോയിന്റുമായി കോതമംഗലം എംഎ കോളജാണ് രണ്ടാം സ്ഥാനത്ത്. 34 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷന്‍ കോളജാണ് മൂന്നാം സ്ഥാനത്ത്. പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളജ് 100 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജാണ് രണ്ടാം സ്ഥാനത്ത്- 45 പോയിന്റ്. ചങ്ങനാശേരി എസ്ബി കോളജ് 43 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
രാവിലെ നടന്ന സമ്മേളനത്തില്‍ എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് മെമ്പര്‍ ഡോ.എ. ജോസ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഡോ.ബിനു ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മീറ്റ് ഇന്ന് സമാപിക്കും.
രാവിലെ നടന്ന സമ്മേളനത്തില്‍ എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് മെമ്പര്‍ ഡോ.എ. ജോസ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഡോ.ബിനു ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മീറ്റ് ഇന്ന് സമാപിക്കും.