ചങ്ങനാശേരി: അതിരൂപത യുവദീപ്തി-എസ്എംവൈഎം സുവര്‍ണജൂബിലി സമാപന സമ്മേളനവും റാലിയും യുവജനങ്ങള്‍ക്ക് ആവേശമായി. പതിനായിരത്തോളംവരുന്ന യുവജനങ്ങളാണ് സംഗമത്തില്‍ പങ്കാളികളായത്. 1972 ഡിസംബര്‍ മൂന്നിന് സ്ഥാപിതമായ യുവദീപ്തി പ്രസ്ഥാനം പിന്നിട്ട അമ്പതുവര്‍ഷത്തിന്റെ സുവര്‍ണ ചരിത്രമാണ് ജൂബിലി സമ്മേളനത്തില്‍ പ്രകാശിതമായത്. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസിലാണ് ജൂബിലി സമ്മേളനം നടന്നത്.
സമകാലിക രാഷ്ട്രീയത്തിലെ പ്രഗല്ഭമതിയായ ഡോ. ശശി തരൂര്‍ സമ്മേളനത്തിന് എത്തിയ യുവജനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വായി. കേരളത്തിലെ യുവജനങ്ങള്‍ അക്കാഡമിക് രംഗത്ത് മികവു പുലര്‍ത്തുന്ന മിന്നുന്ന പ്രതിഭകളാണെന്നും പഠനത്തിനും തൊഴിലിനുമായി ഇവര്‍ രാജ്യംവിട്ടുപോകുന്നത് നമ്മെ വിഷമിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ സദസില്‍ ഹര്‍ഷാരവം മുഴങ്ങി. കഴിഞ്ഞ അമ്പതു വര്‍ഷക്കാലമായി ക്രിസ്തുവിന്റെ ദീപ്തി ജനങ്ങളിലെത്തിച്ച പ്രസ്ഥാനമാണ് യുവദീപ്തി എന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് സീറോമലബാര്‍ സഭ നല്കുന്ന സേവനം മഹത്തരമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശവും സംഘടനയുടെ രക്ഷാധികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹരക്ഷാധികാരി മാര്‍ തോമസ് തറയില്‍, വൈദികര്‍, സിസ്റ്റേഴ്സ്, പൂര്വകാലപ്രവര്ത്തകര് തുടങ്ങിയവരുടെ സാന്നിധ്യവും യുവജനങ്ങളുടെ ആവേശം ഇരട്ടിയാക്കി.
സംഗീത സംവിധായകന് പി.ജെ. ആന്റണിയുടെ നേതൃത്വത്തില്‍ അമ്പതംഗ ഗായകസംഘം ജൂബിലി ഗാനം ആലപിച്ചത് ഹൃദ്യവിരുന്നായി. അതിരമ്പുഴമുതല് അമ്പൂരിവരെയുള്ള 18 ഫൊറോനകളിലെ 250 യൂണിറ്റുകളില്‍ നിന്നുള്ള യുവജനങ്ങളാണ് മഴയെ അവഗണിച്ചും റാലിയിലും സംഗമത്തിലും അണിനിരന്നത്.
ശശി തരൂരിന്റെ പ്രസംഗം കേള്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എത്തിയതും ശ്രദ്ധേയമായി.