പാലാ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ഇന്നു പാലായിലെത്തും. പാലാ ചാവറ പബ്ളിക് സ്കൂള്‍ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനും മൂന്നാനിയില്‍ മഹാത്മാഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമ അനാവരണം ചെയ്യുന്നതിനുമാണ് അദ്ദേഹം പാലായിലെത്തുന്നത്.
ഇന്നു രാവിലെ 11 നാണ് ചാവറ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ജൂബിലിയാഘോഷ സമ്മേളനം. മാണി സി കാപ്പന് എം എല്‍ എ അധ്യക്ഷത വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. ജോസുകുട്ടി പടിഞ്ഞാറേപീടിക, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട്, മുന്‍ പ്രിന്‍സിപ്പല്‍മാരായ ഫാ. മാത്യു കരീത്തറ, ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ബാസ്റ്റിന് മംഗലത്തില്‍, പിടിഎ വൈസ് പ്രസിഡന്റ് ഡോ. ഷീന എന്നിവര്‍ പ്രസംഗിക്കും. സ്കൂളിന്റെ ഉപഹാരം പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് ഗവര്‍ണര്‍ക്ക് സമ്മാനിക്കും.