പാലാ: മൂന്നാനിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ഉച്ചയ്ക്ക് 12.15 ന് ഗാന്ധി പ്രതിമ അനാവരണം ചെയ്തു നാടിനു സമര്‍പ്പിക്കും. ചടങ്ങില്‍ എംപിമാരായ തോമസ് ചാഴികാടന്, ജോസ് കെ. മാണി, മാണി സി. കാപ്പന് എംഎല്‍എ, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പാലാ മുനിസിപ്പല്‍ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറെക്കര, ഫൗണ്ടേഷന് രക്ഷാധികാരി ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്, ചെയര്മാന് എബി ജെ. ജോസ്, വൈസ് ചെയര്മാന് ഡോ. സിന്ധുമോള്‍ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിക്കും. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ഉപഹാരം ചെയര്മാന് എബി ജെ. ജോസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിക്കും.
ഗാന്ധിജിയുടെ 150-ാമത് ജന്മവാര്ഷികത്തോടനുബന്ധിച്ചാണ് ഗാന്ധിസ്ക്വയറും പ്രതിമയും സ്ഥാപിക്കാന്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് തീരുമാനിച്ചത്. മൂന്നാനിയില്‍ പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോയേഴ്സ് ചേംബര്‍ കോമ്പൗണ്ടിലാണ് സ്ഥലം കണ്ടെത്തിയത്.
ചെയര്മാന് എബി ജെ. ജോസ്, വൈസ് ചെയര്മാന് ഡോ. സിന്ധുമോള്‍ ജേക്കബ്, സാംജി പഴേപറമ്പില്‍, സാബു ഏബ്രഹാം, ടോണി തോട്ടം, അനൂപ് ചെറിയാന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ഗാന്ധിജി മെഡിറ്റേഷന്‍ നിര്‍വഹിക്കുന്ന രീതിയിലുള്ള പ്രതിമയാണ് തയ്യാറാക്കിയിരിക്കുന്നത്. ഐസോ റെസിന്‍ എന്ന മെറ്റീരിയലില്‍ നാലര അടി ഉയരം പ്രതിമയ്ക്കുണ്ട്. മൂന്നരയടി ഉയരമുള്ള വിശാലമാ ഗ്രാനൈറ്റ് പ്ലാറ്റ്ഫോമിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പൂഞ്ഞാര്‍ - ഏറ്റുമാനൂര്‍ ഹൈവേയില്‍ നിന്നും ലോയേഴ്സ് ചേംബറിലേയ്ക്കുള്ള വിശാലമായ റോഡിന്റെ 50 മീറ്റര്‍ ഉള്ളിലായിട്ടാണ് ഗാന്ധി സ്ക്വയറും പ്രതിമയും നിര്‍മിച്ചിട്ടുള്ളത്. പൂര്‍ണമായും പൊതുജന സഹകരണത്തോടെ 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.