കാഞ്ഞിരപ്പള്ളി: തൊഴിലില്ലായ്മ, മയക്കുമരുന്നിന്റെ വ്യാപനം, മലയോര തീരദേശ പ്രശ്നങ്ങൾ, ദളിത് ക്രൈസ്തവ സംവരണ പ്രശ്നങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ചുകൊണ്ടു യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ ഇന്ത്യ പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ലോംഗ് മാർച്ചിന് കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം സ്വീകരണം നൽകി.
ജാഥാ ക്യാപ്റ്റനെ പൊന്നാടയണിയിച്ചു. ഫാ. ഡെന്നി കുഴിപ്പള്ളീൽ, ഫാ. ജോസഫ് വൈപ്പിൻമഠം, എസ്എം വൈഎം പ്രസിഡന്റ് ജോപ്പു ഫിലിപ്പ്, സിബിസിഐ ലൈയ്റ്റി കമ്മീഷൻ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ജാഥാ ക്യാപ്റ്റൻ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ മുഖ്യപ്രഭാഷണം നടത്തി.