കുന്നിക്കോട്. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പത്രം ഏജന്റ് മരിച്ചു. കുന്നിക്കോട് കന്നുകെട്ടുവിളവീട്ടിൽ (നസരിയാ മൻസിൽ ) മുഹമ്മദ് കുഞ്ഞു ലബ (72) ആണ് മരിച്ചത്. കഴിഞ്ഞ 29 ന് പത്രവിതരണതിനിടെ കുന്നിക്കോട് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റു കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് കുന്നിക്കോട് മുസ്ലിം ജമാഅത്തിൽ. ഭാര്യ: നദീറ ബീവി. മക്കൾ: നസരിയ, ഫൗസിയ. മരുമക്കൾ: അബ്ദുൽ സലാം, അൽത്താഫ് .