ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനു പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ സര്‍ക്കാരില്‍നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് തുക അനുവദിച്ചത്. മൂന്ന് കോടി രൂപയാണു കെട്ടിടം പൂര്‍ത്തീകരിക്കുവാന്‍ വേണ്ടത്. അടുത്ത വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി ആവശ്യമായ തുക പിന്നീടനുവദിക്കും. ജനപ്രതിനിധികള്‍ക്കു പ്രത്യേക ഓഫീസ് റൂമുകള്‍ നിര്‍മിക്കും.
ബ്ലോക്ക് ഓഫീസ് പരിസരത്തുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കിയാണു പുതിയ നിര്‍മാണം നടത്തുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ എല്ലാംതന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള ഭൗതിക സാഹചര്യം ഒട്ടുംതന്നെ പഴയ കെട്ടിടത്തില്‍ നിലവില്‍ ഇല്ല. സ്ഥലപരിമിതി പഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനും തടസമായിരുന്നു.
ഇക്കാര്യങ്ങൾ പ്രസിഡന്റ് എന്‍. രാജുവിന്റെ നേതൃത്വത്തില്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു.