ചങ്ങനാശേരി: ടിപ്പർ ലോറി ഇടിച്ചു വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരുന്തുരുത്തി വാഴപ്പറമ്പിൽ എസ്. സുജിത്തിനെ (36)യാണു ചങ്ങനാശേരി പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ രാവിലെ 9.30നു ചങ്ങനാശേരി-ആലപ്പുഴ എസി റോഡിൽ രണ്ടാം പാലത്തിനുസമീപം വീട്ടമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു. സ്കൂട്ടറിന്റെ പിന്നിലിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തുകയും ഡ്രൈവറെ അറസ്റ്റു ചെയ്യുകയുമായിരുന്നു.