ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ വിശ്വസാഹോദര്യം എന്ന പ്രമേയവുമായി നടത്തിയ മീഡിയ ഫെസ്റ്റ് മെലാഞ്ച് 2022 കൊടിയിറങ്ങി. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജോബ് കുര്യന്റെ ബാന്‍ഡ് ഷോയോട് കൂടിയാണ് പരിപാടിക്ക് സമാപനം കുറിച്ചത്. എക്സിബിഷനുകളിലൂടെയും കലാ പരിപാടികളിലൂടെയും കേരളമെമ്പാടുമുള്ള സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും ചങ്ങനാശേരി നിവാസികള്‍ക്കും വിസ്മയ കാഴ്ചകളൊരുക്കിയ കോളജ് ഫെസ്റ്റ് ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി ഏത്തക്കാട് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് പാറയ്ക്കല്‍, ഡയറക്ടര്‍ ഫാ. ലൈജു കാണിച്ചേരില്‍, ഫെസ്റ്റിന്റെ മുഖ്യ പ്രായോജകരായ ജോബിന് ഇന്റര്‍ നാഷണല്‍ കമ്പനി ഡയറക്ടര്‍ ജാനറ്റ് സ്റ്റീഫന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഷാജി, വിദ്യാര്‍ഥി പ്രതിനിധികളായ ധനുഷ് കുമാര്‍, അമീന അയൂബ് എന്നിവര്‍ പ്രസംഗിച്ചു.