കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ബസിന്റെ ഫ്ളാഗ് ഓഫും ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങളെ ദത്തെടുക്കൽ പദ്ധതിയുടെ ഉദ്ഘാടനവും നാളെ രാവിലെ നടക്കും.
എംപി ഫണ്ടിൽനിന്ന് 23.33 ലക്ഷം രൂപ ഉപയോഗിച്ചാണ് ബസ് വാങ്ങിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ ഒന്പതിനു തോമസ് ചാഴികാടൻ എംപി ഫ്ളാഗ് ഓഫ് കർമം നിർവഹിക്കും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനവും എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷത വഹിക്കും.