അതിരന്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കരിസ്മാറ്റിക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാളെ മുതൽ എട്ടു വരെ കരിസ്മാറ്റിക് നവീകരണ ധ്യാനം നടത്തും. നാളെ രാവിലെ ഒന്പതിന് ആരംഭിക്കുന്ന ധ്യാനം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും.
റവ.ഡോ. അലോഷ്യസ് കുളങ്ങര ആൻഡ് ടീമാണ് ധ്യാനം നയിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒന്പതിന് ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം അഞ്ചിന് സമാപിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തു നടത്തുന്ന ധ്യാനത്തിൽ ഇതിനോടകം ആയിരം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണവും കാപ്പിയും ക്രമീകരിച്ചിട്ടുണ്ട്. വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന സേവന സമിതി കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.