തൃക്കരിപ്പൂര്‍: നടക്കാവ് വലിയകൊവ്വല്‍ മൈതാനിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ ക്രിസ്ത്യന്‍ സെമിത്തേരിയിലേക്ക് നിലവിലുള്ള വഴി പൂര്‍ണമായും അടയുമെന്ന് ആശങ്ക. സ്പോര്‍ട്സ് യുവജനകാര്യ വകുപ്പിന്റെ കീഴിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബദല്‍ സംവിധാനമുണ്ടാക്കാതെ വഴിയടക്കരുതെന്നാവശ്യപ്പെട്ട് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് തദ്ദേശ സ്വയംഭരണമന്ത്രിക്കും സ്പോര്‍ട്സ് യുവജനകാര്യ ഡയറക്ടര്‍ക്കും നിവേദനം നല്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സെമിത്തേരിയിലേക്കുള്ള വഴി പൂര്‍ണമായും മുടങ്ങുമെന്നും ഇത് ഒഴിവാക്കാന്‍ അടിയന്തരമായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.