തൃക്കരിപ്പൂര്‍: കളക്ടര്‍ സ്വാഗത് ഭണ്ഡാരിയുടെ വില്ലേജ് സന്ദര്‍ശനപരിപാടിയുടെ ഭാഗമായി ഇന്നലെ ഉദിനൂര്‍, വടക്കേ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു. ഉദിനൂര്‍ വില്ലേജില്‍ 60 വര്‍ഷമായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്തതുമായി ബന്ധപ്പെട്ട രണ്ടു പരാതികള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടാന്‍ നിര്‍ദേശിച്ചു.
വടക്കേ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസിന്റെ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന മണല്‍ ചീമേനി തുറന്ന ജയിലിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ നിര്‍ദേശം നല്കി. മണല്‍ കടത്തുകാരില്‍ നിന്നും പിടിച്ചെടുത്ത 25 ലോഡിലധികം മണലാണ് വില്ലേജ് ഓഫീസിനു മുന്നില്‍ കൂട്ടിയിട്ടിരുന്നത്. തടിയന്കൊവ്വലില് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് സെമിത്തേരിയിലേക്കുള്ള വഴി തടസപ്പെട്ടതു സംബന്ധിച്ച പരാതിയും കളക്ടര്‍ പരിശോധിച്ചു.