വെള്ളരിക്കുണ്ട്: വിശ്വാസപ്രമാണങ്ങളിലെ ഏകത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്ന് മുന്‍ എംഎല്‍എ കെ.എന്‍.എ.ഖാദര്‍ പറഞ്ഞു. വെള്ളരിക്കുണ്ടില്‍ മലയോര സാംസ്കാരിക വേദിയുടെ സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹിഷ്ണുത എന്നത് ഭാരതത്തിന്റെ പൈതൃകമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ബാബു കോഹിനൂര്‍, ഡാര്ലിന് ജോര്‍ജ്, എം.പി.ജോസഫ്, പി.ആര്.സുമേഷ്, കെ.എസ്.രമണി, എ.സി.എ.ലത്തീഫ്, പ്രിന്‍സ് ജോസഫ്, കെ.സാലു, രാഘവന് കൂലേരി, സ്കറിയ കല്ലേക്കുളം, തോമസ് ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.