മാലോം: വിഴിഞ്ഞത്ത് അതിജീവനത്തിനുവേണ്ടി ന്യായമായ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കണമെന്ന് മാലോം സെന്റ് ജോര്‍ജ് പാരിഷ് കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സ്വന്തമാക്കിയ കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഇവരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാനായി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന ന്യായമായ സമരത്തെ ഭീഷണിയിലൂടെയും കേസുകളിലൂടെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന നിലപാട് മനുഷ്യാവകാശധ്വംസനവും ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് യോഗം കുറ്റപ്പെടുത്തി. എപ്പോഴും പാവങ്ങള്‍ക്ക് പിന്‍ബലം കൊടുക്കുന്ന സഭാനേതൃത്വത്തെ കള്ളക്കേസില്‍ കുടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ യോഗം അപലപിച്ചു. മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്ത് ഈ സമരം അവസാനിപ്പിക്കണമെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇടവക വികാരി ഫാ.ജോസഫ് വാരണത്ത് അധ്യക്ഷത വഹിച്ചു. ഫാ.ലിഖില്‍ ഐക്കരപ്പറമ്പില്‍, ഫെലിക്സ് കാപ്പില്‍, സെബാസ്റ്റ്യന്‍ വട്ടക്കുന്നേല്‍, റെജിസ് ചെറുപറമ്പില്‍, ജോയി ഞൊണ്ടിമാക്കല്‍, ഫ്രാന്‍സിസ് ചൂരനോലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.