കണ്ണൂർ: കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് കായികമേളയിൽ ആധിപത്യം തുടർന്ന് ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ. രണ്ടു ദിവസങ്ങളിലായി മാങ്ങാട്ടുപറന്പ് യൂണിവേഴ്സിറ്റി കാന്പസിലെ സിന്തറ്റിക് ട്രാക്കിൽ നടന്ന മേളയിൽ 99 പോയിന്റുമായാണ് ആതിഥേയരായ ശ്രീകണ്ഠപുരം മേരിഗിരി ബ്രദർ പി.ടി. വർക്കി മെമ്മോറിയൽ ഓവറോൾ കിരീടം നിലനിർത്തിയത്. 52 പോയിന്റ് നേടിയ കണ്ണൂർ ചിന്മയ വിദ്യാലയത്തിനാണ് രണ്ടാം സ്ഥാനം. 48 പോയിന്റുമായി കുടിയാന്മല ഹോളിക്രോസ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം നേടി.
സമാപന ചടങ്ങിൽ നാർകോട്ടിക് സെൽ ഡപ്യൂട്ടി സൂപ്രണ്ട് വി. രമേശൻ മുഖ്യാതിഥിയായിരുന്നു. വി.ആർ. മധു, ജോർജ് ജോസഫ്, കെ.പി. സുബൈർ, ജോ ജോസഫ് എന്നിവർ പങ്കെടുത്തു. കണ്ണൂർ സഹോദയ സെക്രട്ടറി ഒ.കെ. ബിജി, മനോജ് കുര്യക്കോസ് എന്നിവർ പ്രസംഗിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 70ഓളം സ്കൂളുകളിൽനിന്നായി 1400ഓളം കായികതാരങ്ങളാണ് പങ്കെടുത്തത്.
കണ്ണൂർ ഭാരതീയ വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് അടുത്ത വർഷത്തെ മേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്.