ചക്കരക്കൽ: ചകിരി സംസ്കരണ യൂണിറ്റിൽ തീപിടിത്തം. അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കുഴിന്പാലോട് ചകിരി സംസ്കരണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വെള്ളിയാഴ്ച അർധരാത്രിയാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു. ഇന്നലെ രാവിലെ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് തീപിടിത്ത വിവരം അറിയുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടായിരിക്കും തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു. തീപിടിത്തമുണ്ടായ ചകിരി സംസ്കരണ യൂണിറ്റ് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ സന്ദർശിച്ചു.