തലശേരി: വിദ്യാഭ്യാസരംഗത്ത് കൈസ്ത്രവ സഭകള്‍ നല്കിയ സംഭാവനകള്‍ ഒരുകാലത്തും ആർക്കും വിസ്മരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. തലശേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്കൂളിലെ പൂർവവിദ്യാർഥി കൂടിയായ മന്ത്രി. കാലഘട്ടം മാറിക്കൊണ്ടിരിക്കുമെങ്കിലും സമസ്തമേഖലയിലും മൂല്യങ്ങൾ ചോർന്നുപോകാതെ നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായിരുന്നു. കെ. മുരളീധരൻ എംപി വിശിഷ്ടാതിഥിയായിരുന്നു. നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി, സ്കൂള്‍ മാനേജര്‍ ഫാ. മാത്യു തൈക്കല്‍, പ്രിന്‍സിപ്പൽ ഡോ. ഡെന്നി ജോണ്‍, നഗരസഭാഗം ഫൈസല്‍ പുനത്തില്‍, ഡോ. രാജീവ് നമ്പ്യാര്‍, കെ.വി. ഗോകുല്‍ ദാസ്, ബെന്റി ആന്റണി എന്നിവർ പ്രസംഗിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് നൃത്ത സംഗീത ശില്പവും അവതരിപ്പിച്ചു. പൂര്‍വ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.