കണ്ണൂർ: സ്വത്തുതർക്കത്തിന്റെ പേരിൽ വയോധികയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കൊച്ചുമകൻ അറസ്റ്റിൽ. വൈദ്യർപീടിക സ്വദേശി വിവേകി (45) നെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വൈദ്യർപീടിക സ്വദേശിനിയായ പ്രഭാവതി (68) ക്കാണു പരിക്കേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ പ്രഭാവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭാവതിയെ മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ പോയ മക്കളായ ശീതള, മീര എന്നിവർക്കും പരിക്കേറ്റു.
ഇവരും ചികിത്സയിലാണ്. വിവേകും പ്രഭാവതിയും തമ്മിൽ ഏറെ നാളായി സ്വത്തുതർക്കം നിലനിന്നിരുന്നു. വിവേകിനെതിരേ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.