ഇരിട്ടി: കോവിഡനന്തര വ്യാപാരമാന്ദ്യത്തെ മറികടക്കാന്‍ ലക്ഷ്യമിട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംയുക്ത യൂണിറ്റുകളുടെ നേതൃത്വത്തില്‍ നാളെ മുതൽ ഒരുമാസം ഇരിട്ടി യിൽ വ്യാപാര പൂരം സംഘടിപ്പിക്കും. ഇരിട്ടി മര്‍ച്ചന്റ്സ് അസോസിയേഷന്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി, പയഞ്ചേരി, പുതിയ ബസ് സ്റ്റാൻഡ് മെട്രോ യൂണിറ്റുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വ്യാപാര പൂരമെന്ന് സംഘാടകർ അറിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിലുള്ള ഇരിട്ടിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് നിശ്ചിത തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഗ്രീന്‍ലീഫ് ഇരിട്ടി പുഷ്പോത്സവത്തിന്റെ പ്രവേശന പാസ് സൗജന്യമായി നല്‍കും. ഈ പ്രവേശന പാസിനൊപ്പമുള്ള സമ്മാന കൂപ്പണ്‍ ജനുവരി ആറിന് പുഷ്പോത്സവ നഗരിയില്‍ നിന്ന് നറുക്കെടുത്ത് ഒന്നാം സമ്മാനമായി സ്കൂട്ടിയും രണ്ടാം സമ്മാനമായി ടിവിയും മറ്റ് നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
ടൗണിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും മറ്റ് നിരവധി ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. എല്ലാ കടകളും വൈദ്യുത ദീപാലങ്കാരം നടത്തും. തെരഞ്ഞെടുക്കെപ്പടുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ ഗ്രീന്‍ലീഫിന്റെ നേതൃത്വത്തില്‍ നല്‍കും. വ്യാപാരികള്‍ക്കുള്ള കൂപ്പണ്‍ വിതരണോദ്ഘാടനം നാളെ രാവിലെ 10 ന് സെഞ്ച്വറി ഫാഷന്‍ സിറ്റിയില്‍ ഇരിട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ശ്രീലത നിർവഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖലാ പ്രസിഡന്റ് സി.കെ.സതീശന് സമ്മാന കൂപ്പണ്‍ വിതരണം നടത്തും. ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അയൂബ് പൊയിലന്‍ അധ്യക്ഷത വഹിക്കും. രാത്രികാല വ്യാപാരമുൾപ്പെടെ ഇരിട്ടിയിലെ വ്യാപാര മേഖലയെ സജീവമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അയൂബ് പൊയിലന്‍, കെവിവിഎസ് പ്രസിഡന്റ് റെജി തോമസ്, മെട്രോ യൂണിറ്റ് പ്രസിഡന്റ് കെ.പി.അലി ഹാജി, പയഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ജി.ശശിധരന്, ഗ്രീന്‍ലീഫ് ചെയര്മാന് ഇ.രജീഷ്, സെക്രട്ടറി എന്‍.ജെ.ജോഷി എന്നിവര്‍ അറിയിച്ചു.