കൽപ്പറ്റ: കുപ്പാടി നാലാംമൈലിൽ വന്യമൃഗ അഭയ കേന്ദ്രത്തിനു സമീപം വനം കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങി.
ഒക്ടോബർ 31നു വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ സുൽത്താൻ ബത്തേരിയിൽ ചേർന്ന ജനപ്രതിനിധികളുടെയും വനം ഉദ്യോഗസ്ഥരുടെയും യോഗത്തിലെ തീരുമാനം അനുസരിച്ചാണ് വയനാട് വൈൽഡ് ലൈഫ് ഡിവിഷനു കീഴിൽ കണ്ട്രോൾ റൂം തുറന്നത്.
24 മണിക്കൂറും പ്രവർത്തിക്കും. പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും വിവരങ്ങളും ആക്ഷേപങ്ങളും പരാതികളും നിർദേശങ്ങളും കണ്ട്രോൾ റൂമിൽ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങൾ കണ്ട്രോൾ റൂമിൽനിന്നു ഉടനടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. സ്വീകരിച്ച നടപടികൾ രേഖപ്പെടുത്തും. വിവരദാതാവിനെ തിരികെവിളിച്ച് തുടർനടപടികൾ അറിയിക്കും. കണ്ട്രോൾ റൂം നന്പർ: 04936 227500, 9446277500.