കോഴിക്കോട്: കേരള ബാങ്കിന്റെ താഴെ തട്ടിൽ ജോലി ചെയ്യുന്ന പിടിഎസ് ജീവനക്കാരി ദീപ്തിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.
ജീവനക്കാരിക്ക് ന്യായമായി ലഭിക്കേണ്ട സ്ഥലം മാറ്റം നിഷേധിച്ച് മുന്നോട്ട് പോകുന്ന നടപടിയിൽ പ്രതിഷേധിച്ച് അഞ്ച് മുതൽ കോഴിക്കോട് റീജിണൽ ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒാഗസ്റ്റ് മാസം ഒഴിവുവന്ന കൊയിലാണ്ടി ശാഖയിലെ പിടിഎസ് തസ്തികയിലേക്കാണ് നിലവിൽ കോഴിക്കോട് മാവൂർ റോഡ് ശാഖയിൽ ഇതേ തസ്തികയിൽ ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശിനിയായ ദീപ്തി ജനറൽ മാനേജർക്ക് അപേക്ഷ നൽകിയത്.
സിഇഒയുടെയും ബാങ്ക് പ്രസിഡന്റിന്റെയും നിർദേശമുണ്ടായിട്ടും പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സമ്മർദത്തെ തുടർന്ന് റീജിണൽ മാനേജർ ന്യായമായ ആവശ്യം നടത്തിക്കൊടുക്കാതിരിക്കുകയായിരുന്നു. നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്ന ദീപ്തിക്ക് നേരെ നീതി നിഷേധം തുടരുന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി. കേരള ബാങ്ക് എപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ട്രഷറർ കെ.കെ. സജിത് കുമാർ, ജില്ലാ പ്രസിഡന്റ് പി.കെ. സുരേഷ്, എകെബിഇഎഫ് ജില്ലാ സെക്രട്ടറി ബോധിസത്വൻ കെ. റെജി, ജനറൽ സെക്രട്ടറി പി.കെ. രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.