കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വിമൻസ് കൗൺസിൽ, യൂത്ത് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 26 വരെ നടത്തുന്ന ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടി - കാൻ (കാന്പയിൻ എഗയ്ൻസ്റ്റ് നാർക്കോട്ടിക്സ്) കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം ചിറക്കടവ് സെന്റ് ഇഫ്രേംസ് പാരിഷ് ഹാളിൽ കെസിബിസി മദ്യ വിരുദ്ധ സമിതി കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റും കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാനുമായ ജോർജുകുട്ടി ആഗസ്തി നിർവഹിച്ചു.കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി, വികാരി ഫാ. റെജി വയലുങ്കൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ടെസി ബിജു പാഴിയാങ്കൽ, രൂപത സെക്രട്ടറി മിനി സണ്ണി മണ്ണംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. സൺഡേസ്കൂൾ വിദ്യാർഥികൾക്കായി ജോർജുകുട്ടി ആഗസ്തി ക്ലാസ് നയിച്ചു. രൂപത ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, യൂത്ത് കൗൺസിൽ രൂപത കോ-ഓർഡിനേറ്റർ തോമസ് ചെമ്മരപ്പള്ളി, രൂപത സമിതിയംഗം ടോമിച്ചൻ പാലമുറി, കാഞ്ഞിരപ്പള്ളി ഫൊറോന വൈസ് പ്രസിഡന്റ് സജീവ് മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.