ചങ്ങനാശേരി: ടിപ്പർ ലോറിയിടിച്ചു വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ടിപ്പർ ലോറി ഡ്രൈവർ തിരുവല്ല പെരുന്തുരുത്തി വാഴപ്പറമ്പിൽ എസ്. സുജിത്തി(36)നെയാണു ചങ്ങനാശേരി പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ രാവിലെ 9.30നു എസി റോഡിൽ രണ്ടാം പാലത്തിനുസമീപമാണ് അപകടം. വീട്ടമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചു വീട്ടമ്മ മരിക്കുകയായിരുന്നു. സ്കൂട്ടറിന്റെ പിന്നിലിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി. എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.