കൊട്ടാരക്കര: നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞ പിക്ക് അപ് വാനിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു. വെണ്ടാർ പൊങ്ങൻപാറ മണിമംഗലത്ത് വീട്ടിൽ(ആഴാന്തക്കാല) രവീന്ദ്രൻപിള്ള (65) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷൈലജ (56)യെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ കൊട്ടാരക്കര പുത്തൂർ റോഡിൽ കോട്ടാത്തല പത്തടി ജംഗ്ഷനു സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തു നിന്നും വരികയായിരുന്ന ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് എതിര വന്ന പിക്ക്അപ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിക്ക് അപ് വാനിനടിയിൽപെട്ട രവീന്ദ്രൻപിള്ള തത്ക്ഷണം മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മക്കൾ: അരുൺ രാജ്, രജിന. മരുമകൻ: സുധി.