+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൊ​സ്ദു​ര്‍​ഗി​നും ദു​ര്‍​ഗ​യ്ക്കും ക​ലാ​കി​രീ​ടം

ചാ​യ്യോം :​അ​ഞ്ചു ദി​ന​രാ​ത്ര​ങ്ങ​ള്‍ ചാ​യ്യോ​ത്ത് ഗ്രാ​മ​ത്തെ ക​ല​യു​ടെ മാ​മാ​ങ്ക​ത്തി​ന് സാ​ക്ഷി​യാ​ക്കി​യ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് സ​മാ​പ​നം. ക​ലോ​ത്സ​വ​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗ് ഉ​പ​
ഹൊ​സ്ദു​ര്‍​ഗി​നും ദു​ര്‍​ഗ​യ്ക്കും ക​ലാ​കി​രീ​ടം
ചാ​യ്യോം :​അ​ഞ്ചു ദി​ന​രാ​ത്ര​ങ്ങ​ള്‍ ചാ​യ്യോ​ത്ത് ഗ്രാ​മ​ത്തെ ക​ല​യു​ടെ മാ​മാ​ങ്ക​ത്തി​ന് സാ​ക്ഷി​യാ​ക്കി​യ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് സ​മാ​പ​നം.
ക​ലോ​ത്സ​വ​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ല ക​ലാ​കി​രീ​ടം ഉ​റ​പ്പി​ച്ചു. ഒ​ടു​വി​ല്‍ വി​വ​രം കി​ട്ടു​മ്പോ​ള്‍ 841 പോ​യി​ന്‍റാ​ണ് അ​വ​ര്‍ നേ​ടി​യ​ത്. കാ​സ​ര്‍​ഗോ​ഡ് (811), ചെ​റു​വ​ത്തൂ​ര്‍ (778) എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ള്ള​ത്. ബേ​ക്ക​ല്‍ (716), കു​മ്പ​ള (694), ചി​റ്റാ​രി​ക്കാ​ല്‍ (655), മ​ഞ്ചേ​ശ്വ​രം (535) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല.
സ്‌​കൂ​ളു​ക​ളി​ല്‍ 310 പോ​യി​ന്‍റു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ് കി​രീ​ടം ഉ​റ​പ്പി​ച്ചു. ആ​തി​ഥേ​യ​രാ​യ ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ് (233) ര​ണ്ടും ച​ട്ട​ഞ്ചാ​ല്‍ സി​എ​ച്ച്എ​സ്എ​സ് (169) മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. പെ​രി​യ ജി​എ​ച്ച്എ​സ്എ​സ് (153), ഉ​ദി​നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് (135) നാ​ലും അ​ഞ്ചും സ്ഥാ​നം നേ​ടി.
സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന എ​ന്നി​വ​ര്‍ വി​ശി​ഷ്ഠാ​തി​ഥി​ക​ളാ​യി. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി.​സു​ജാ​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ എം. ​ല​ക്ഷ്മി, മാ​ധ​വ​ന്‍ മ​ണി​യ​റ, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ്രീ​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​ശ​കു​ന്ത​ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബ​ര്‍ സി.​ജെ.​സ​ജി​ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷൈ​ജ​മ്മ ബെ​ന്നി, കെ.​വി.​അ​ജി​ത്കു​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം കെ.​കൈ​ര​ളി, ഡി​ഡി​ഇ സി.​കെ.​വാ​സു, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി കോ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി.​ശ​ശി, കാ​ഞ്ഞ​ങ്ങാ​ട് ഡി​ഇ​ഒ എം.​സു​രേ​ഷ് കു​മാ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഡി​ഇ​ഒ എ​ന്‍.​ ന​ന്ദി​കേ​ശ​ന്‍, എ​ഇ​ഒ​മാ​രാ​യ ഉ​ഷാ​കു​മാ​രി, കെ.​വി. രാ​മ​കൃ​ഷ്ണ​ന്‍, കെ.​എ.​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, പി.​കെ.​സു​രേ​ശ​ന്‍, അ​ഗ​സ്റ്റി​ന്‍ ബെ​ര്‍​ണാ​ഡ്, ജി​തേ​ന്ദ്ര, വി.​ദി​നേ​ശ​എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ര​വി സ്വാ​ഗ​ത​വും പ്രോ​ഗ്രം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ വി​ഷ്ണു​ന​മ്പൂ​തി​രി ന​ന്ദി​യും പ​റ​ഞ്ഞു.