ചീമേനി: സബ്സിഡികള്‍ ഉള്‍പ്പെടെ നല്കി പുതിയ സംരംഭകരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചുറാണി. കയ്യൂര്‍- ചീമേനി പഞ്ചായത്തിലെ ഞണ്ടാടിയില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയമായി കൃഷി ചെയ്താല്‍ വരുമാനം കണ്ടെത്താന്‍ സാധിക്കുമെന്ന കാര്യം സംരംഭകരെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറണമെന്നും അവര്‍ പറഞ്ഞു. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മാധവന് മണിയറ, എം.ലക്ഷ്മി, കെ.മണികണ്ഠന്, മില്‍മ ചെയര്മാന് കെ.എസ്.മണി, ക്ഷീര വികസന വകുപ്പ് ജോ. ഡയറക്ടര്‍ സി.സുജയ്കുമാര്‍, ക്ഷീര കര്‍ഷകക്ഷേമനിധി ബോര്‍ഡ് ചെയര്മാന് വി.പി. ഉണ്ണികൃഷ്ണന്, കെസിഎംഎംഎഫ് ചെയര്മാന് പി.പി.നാരായണന്, കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷീരോത്പാദക മേഖലയിലെ പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ തലശ്ശേരി സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ വി.കെ. നിഷാദ് ക്ലാസെടുത്തു. ജില്ലാതല കന്നുകാലി പ്രദര്‍ശനം, ഡയറി ക്വിസ് മത്സരം, മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ക്ഷീരകര്‍ഷകരെയും കര്‍ഷക സംഘങ്ങളേയും ആദരിക്കല്‍ തുടങ്ങിയ പരിപാടികളും നടന്നു.