പാപ്പിനിശേരി : പാപ്പിനിശേരി അമലോത്ഭമാതാ ദേവാലയ തിരുനാൾ നാളെ മുതൽ 12 വരെ നടക്കും. നാളെ രാവിലെ 7.45ന് വികാരി ഫാ. ജോസഫ് തണ്ണിക്കോട്ട് കൊടിയേറ്റും. അഞ്ചു മുതൽ ഒൻപതു വരെ വൈകുന്നേരം 5.30ന് ജപമാല, ദിവ്യബലി, നൊവേന എന്നിവ നടക്കും.
തിരുക്കർമങ്ങൾക്ക് ഫാ. മാർട്ടിൻ രായപ്പൻ, ഫാ. ബിനു ക്ലീറ്റസ്, മോൺ. ക്ലെമന്റ് ലെയ്ഞ്ചൻ, ഫാ. തോമസ് കളപ്പുരക്കൽ ഒഎഫ്എം കാപ്, ഫാ. സെബാസ്റ്റ്യൻ ഐസക് ഒഎഫ്എം കാപ്, ഫാ. ജോൺസൺ നെടുംപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും. തിരുനാൾ ദിനമായ 10 ന് വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യബലി, നൊവേന എന്നിവയ്ക്ക് കണ്ണൂർ രൂപത വികാരി ജനറാൾ റവ.ഡോ. മോൺ ക്ലാരൻസ് പാലിയത്ത് മുഖ്യകാർമികനാകും. തുടർന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ആഘോഷമായി പ്രദക്ഷിണം. 11 രാവിലെ 10.30ന് ദിവ്യബലിക്ക് റവ.ഡോ. ജോയ് പൈനാടത്ത് നേതൃത്വം നൽകും. തുടർന്ന് സ്നേഹവിരുന്ന്. 12ന് വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യബലി, നൊവേന എന്നിവയ്ക്ക് എംഎംഐസി ഫാദേഴ്സ് കാർമികത്വം വഹിക്കും.