ശ്രീകണ്ഠപുരം: ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി സമരിറ്റൻ ലൈഫ് ഭിന്നശേഷി യൂണിറ്റിന്റേയും, ഒപ്പം കൂട്ടായ്മയുടെയും, വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ ശ്രീകണ്ഠപുരത്ത് ഭിന്നശേഷി ദിനാചരണ സന്ദേശയാത്രയും പൊതു സമ്മേളനവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ശ്രീകണ്ഠപുരം ഹൈസ്കൂൾ പരിസരത്ത് നിന്ന് ബസ് സ്റ്റാൻഡ് വരെ നടത്തിയ സന്ദേശയാത്രയ്ക്ക് വീൽചെയറിൽ കഴിയുന്ന 60 ഓളം ഭിന്നശേഷിക്കാർ നേതൃത്വം നൽകി. ശ്രീകണ്ഠപുരം ബസ്റ്റാൻഡിൽ നടന്നപൊതുസമ്മേളനം തളിപ്പറമ്പ് ആർഡിഒ ഇ.പി. മേഴ്സി ഉദ്ഘാടനം ചെയതു. നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ വി. ശിവദാസൻ, പ്രഫ. വി.ഡി. ജോസഫ്, എൻ.കെ. ലത്തീഫ്, കെ.വി. ശശിധരൻ, പ്രമോദ്, കെ. സലാഹുദ്ദീൻ, കുര്യാക്കോസ് പുളിക്കൽ, ബൈജു, ചാക്കോ കൊന്നക്കൽ, ഫാ. ബിനു പയ്യമ്പിള്ളി, ഫാ. അനൂപ് നരിമറ്റം, ഫാ. അതിൻ മനക്കപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സമരിറ്റിൻ ഒപ്പം കൂട്ടായ്മ അംഗങ്ങൾ, ശ്രീകണ്ഠപുരം നഗരസഭ, ചെങ്ങളായി, ഏരുവേശി പഞ്ചായത്ത് അംഗങ്ങൾ, ആശാവർക്കർമാർ, ഹരിത സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, കോട്ടൂർ ഐടിഐ, എസ്ഇഎസ് കോളജ് ശ്രീകണ്ഠപുരം, നാഷണൽ കോളജ് ശ്രീകണ്ഠപുരം, കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ശ്രീകണ്ഠപുരം യൂണിറ്റ്, ലയേൺസ് ക്ലബ് ശ്രീകണ്ഠപുരം, ലിറ്റിൽ ഫ്ലവർ സ്കൂൾ ശ്രീകണ്ഠപുരം, ശ്രീകണ്ഠപുരം ഗവ. ഹൈസ്കൂൾ, ചെമ്പന്തൊട്ടി സെന്റ് ജോർജ് സ്കൂൾ, ചുഴലി ഗവ. ഹൈസ്കൂൾ, നവജ്യോതി കോളജ് ചെറുപുഴ, സാൻജോർജിയ സ്പെഷൽ എന്നിവിടങ്ങളിൽ നിന്നുള്ളവർ റാലിയിൽ പങ്കെടുത്തു.