ചെറുപുഴ: ചെറുപുഴ നവജ്യോതി കോളജിന് നാക് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ടി.ഐ. മധുസൂദനൻ എംഎൽഎ കോളജ് പ്രിൻസിപ്പൽ ഡോ.എം.അരവിന്ദന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ കണ്ണൂർ സർവകലാശാലയിലെ മികച്ച എൻഎസ്എസ് കോളജ് യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ സ്റ്റെനിൽ ജോർജ്, മികച്ച വോളണ്ടിയർ റോഷൻ തോമസ് എന്നിവരെ അനുമോദിച്ചു. മികച്ച എൻഎസ്എസ് യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ എന്നീ നേട്ടങ്ങൾ തുടർച്ചയായി രണ്ടുതവണ നേടുന്ന കണ്ണൂർ സർവകലാശാലയിലെ ആദ്യ കോളജാണ് ചെറുപുഴ നവജ്യോതി. ചടങ്ങിൽ സിഎസ്ടി സന്യാസസമൂഹം പ്രോവിൻഷ്യൽ സുപ്പീരിയർ റവ.ഡോ.ജോബി ജോൺ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ റവ.ഡോ.ജോൺ കൊച്ചുപറമ്പിൽ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, ഡോ.സാബു സെബാസ്റ്റ്യൻ, കോളജ് യൂണിയൻ ചെയർമാൻ ആൽബർട്ട് സജി, പ്രിൻസിപ്പൽ ഡോ.എം. അരവിന്ദിൻ, കോളജ് ഡയറക്ടർ ഫാ.സിജോയി പോൾ എന്നിവർ പ്രസംഗിച്ചു.