മാങ്ങാട്ടുപറമ്പ്: കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് ഇന്റർ സ്കൂൾ അത്ലറ്റിക് മീറ്റിൽ അണ്ടർ 12 പെൺകുട്ടികളുടെ ഓട്ട മത്സരത്തിൽ ചേച്ചിയുടെ റിക്കാർഡ് ഭേദിച്ച് അനുജത്തിയുടെ മുന്നേറ്റം. ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അലീഷ ആന്റോ എലിസബത്താണ് 14.59 സെക്കൻഡിൽ മീറ്റ് റിക്കാർഡോടെ ഫിനിഷിംഗ് ലൈനിൽ മുത്തമിട്ടത്. അലീഷ മറികടന്നതാകട്ടെ പത്തു വർഷം മുമ്പ് ഇതേ സ്കൂളിൽ പഠിക്കുമ്പോൾ തന്റെ ചേച്ചി കുറിച്ച റിക്കാർഡും. 2012ലാണ് അലീഷയുടെ മൂത്ത സഹോദരി അലൈന ആന്റോ 14.84 സെക്കൻഡ് റിക്കാർഡ് സ്വന്തം പേരിനൊപ്പം കൂട്ടിച്ചേർത്തത്. ചെമ്പന്തൊട്ടി കൊല്ലമന വീട്ടിൽ ആന്റോ ജോസഫ് - ജാൻസി ആന്റോ ദമ്പതികളുടെ മകളാണ്. അൽഡിസ് കെ. ആന്റോയാണ് സഹോദരൻ.
മറ്റു മീറ്റ് റിക്കാർഡുകൾ : ആദം ജോർജ് : 100 മീറ്റർ, അണ്ടർ 14 വിഭാഗം (കേളകം എംജിഎം ശാലേം ഇംഗ്ലീഷ് സ്കൂൾ).
ഗോപിക രവി : 100 മീറ്റർ, അണ്ടർ 17 വിഭാഗം (പയ്യന്നൂർ ചിന്മയ വിദ്യാലയം).
മറ്റു മീറ്റ് റിക്കാർഡുകൾ : ആദം ജോർജ് : 100 മീറ്റർ, അണ്ടർ 14 വിഭാഗം (കേളകം എംജിഎം ശാലേം ഇംഗ്ലീഷ് സ്കൂൾ).
ഗോപിക രവി : 100 മീറ്റർ, അണ്ടർ 17 വിഭാഗം (പയ്യന്നൂർ ചിന്മയ വിദ്യാലയം).