കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് ഇന്റർ സ്കൂൾ അത്ലറ്റിക് മീറ്റിലെ ഈ വർഷത്തെ ആദ്യ റിക്കാർഡ് സ്വന്തമാക്കി കുടിയാന്മല ഹോളിക്രോസ് പബ്ലിക് സ്കൂളിലെ കാൽവിൻ എയ്സൺ കാപ്പൻ. അണ്ടർ 17 ആൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിലാണ് ഈ മിടുക്കൻ 10.49 മീറ്റർ റിക്കാർഡ് സ്വന്തം പേരിൽ കുറിച്ചിട്ടത്. 2019ൽ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏബെൽ ബിജു നേടിയ 10.08 മീറ്റർ റിക്കാർഡാണ് കാൽവിൻ മറികടന്നത്. ഡിസ്കസ് ത്രോയിലും ഒന്നാം സ്ഥാനം നേടിയ കാൽവിൻ ഇന്ന് നടക്കുന്ന 4x100 മീറ്റർ റിലേയിലും പങ്കെടുക്കുന്നുണ്ട്. സ്കൂളിലെ കായികാധ്യാപകൻ അനീഷ് മാത്യു അട്ടൻകാട്ടിൽ ആണ് പരിശീലകൻ. കുടിയാന്മല പൊൻമലയിലെ എയ്സൺ കാപ്പിൽ -റൂബി കാപ്പിൽ ദന്പതികളുടെ മകനാണ്.