മാങ്ങാട്ടുപറമ്പ്: കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് 24-ാമത് ഇന്റർസ്കൂൾ അത്ലറ്റിക് മീറ്റിന് കൊടിയേറി. കോവിഡ് തീർത്ത രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന മേളയിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 70ഓളം സ്കൂളുകളിൽനിന്നായി 1400ഓളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.
ആദ്യദിനം മത്സരങ്ങൾ അവസാനിക്കുന്പോൾ 44 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 28 പോയിന്റുമായി കുടിയാന്മല ഹോളിക്രോസ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തും 17 പോയിന്റുള്ള കണ്ണൂർ ചിന്മയ മൂന്നാം സ്ഥാനത്തുമുണ്ട്.
മാങ്ങാട്ടുപറമ്പ് കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ ലോക ബോക്സിംഗ് താരവും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ കെ.സി. ലേഖ കായികമേള ഉദ്ഘാടനം ചെയ്തു. കണ്ണൂർ സഹോദയ കോംപ്ലക്സ് ചെയർമാൻ കെ.പി. സുബൈർ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ക്യാപ്റ്റൻ ആദിത്ത് പോൾ മനു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ സിഎസ്ടി, വൈസ് പ്രിൻസിപ്പൽ വിൻസെന്റ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ സഹോദയ സെക്രട്ടറി ഒ.കെ. ബിജി, വൈസ് പ്രസിഡന്റ് ഫാ. ജോർജ് പുഞ്ചായിൽ, ട്രഷറർ എ. ബാലകൃഷ്ണൻ, മേരിഗിരി സ്കൂൾ മാനേജർ ബ്രദർ എം.പി. ബിജു, പിടിഎ പ്രസിഡന്റ് മനു ജോസഫ് വാഴപ്പിള്ളി, ലോഗോ രൂപകല്പന ചെയ്ത ടി. ലോഹിതാക്ഷൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുടെ ക്ലാസിക്കൽ നൃത്തവും സൂംബ ഡാൻസും അരങ്ങേറി.