+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് രണ്ടാം തരംഗത്തിലും ബ്രഡ് നോയിഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവം

ന്യൂഡൽഹി: ബോർഡ് ഫോർ റിസർച്ച്, എഡ്യൂക്കേഷൻ ആൻഡ് ഡവലപ്മെന്‍റ് (ബ്രഡ്) നോയിഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി തുടരുന്നു. കഴിഞ്ഞ വർഷം കോവിഡിന്‍റെ ഒന്നാം തരംഗത്തിൽ ദരിദ്രർക്
കോവിഡ് രണ്ടാം തരംഗത്തിലും ബ്രഡ് നോയിഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവം
ന്യൂഡൽഹി: ബോർഡ് ഫോർ റിസർച്ച്, എഡ്യൂക്കേഷൻ ആൻഡ് ഡവലപ്മെന്‍റ് (ബ്രഡ്) നോയിഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി തുടരുന്നു. കഴിഞ്ഞ വർഷം കോവിഡിന്‍റെ ഒന്നാം തരംഗത്തിൽ ദരിദ്രർക്കു ഭക്ഷണ കിറ്റുകൾ, ഭക്ഷണപൊതികൾ എന്നിവ വിതരണം ചെയ്തിരുന്നു.

കോവിഡിന്‍റെ രണ്ടാം തരംഗത്തിലും ഭക്ഷണകിറ്റുകൾക്കൊപ്പം അത്യാവശ്യക്കാർക്കായി സൗജന്യമായി ഓക്സിമീറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റ് തുടങ്ങി മറ്റു അത്യാവശ്യ ഉപകരണങ്ങളും വിതരണം ചെയ്തുവരുന്നു.

ജാർഖണ്ഡിലെ Lathehar and Palumu ജില്ലകളിൽ വിദൂര ഗ്രാമപ്രദേശങ്ങളിലെ ആശുപത്രികളിൽ സൗജന്യമായി വിതരണത്തിന് ഓക്സിമീറ്റകർ, ഓക്സിജൻ കോൺസെൻട്രേറ്റ്, മരുന്നുകളുടെ കിറ്റും മറ്റു ഉപകരണങ്ങളും വിതരണം ചെയ്തു വരുന്നു.

ബ്രെഡിന്‍റെ ദേശിയ കോഓർഡിനേറ്ററിന്‍റെ ചുമതല നിർവഹിക്കുന്ന നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസൺ തരകനും (IMS) JHARKHAND ലെ കാര്യങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഫാ. സിബി സിഎംഎഫും ആണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്