+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ല്ലേ​ജുത​ല ജ​ന​കീ​യ സ​മി​തി​ക​ൾ​ക്ക് പു​തി​യ രൂ​പംന​ൽ​കും: മ​ന്ത്രി

വ​ട​ക്ക​ഞ്ചേ​രി: വി​ല്ലേ​ജ് ത​ല ജ​ന​കീ​യ സ​മി​തി​ക​ൾ​ക്ക് പു​തി​യ രൂ​പം ന​ൽ​കു​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ.റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മ്മി​ച്ച ക​ണ
വി​ല്ലേ​ജുത​ല ജ​ന​കീ​യ സ​മി​തി​ക​ൾ​ക്ക്  പു​തി​യ രൂ​പംന​ൽ​കും: മ​ന്ത്രി
വ​ട​ക്ക​ഞ്ചേ​രി: വി​ല്ലേ​ജ് ത​ല ജ​ന​കീ​യ സ​മി​തി​ക​ൾ​ക്ക് പു​തി​യ രൂ​പം ന​ൽ​കു​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ.
റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മ്മി​ച്ച ക​ണ്ണ​ന്പ്ര- ഒന്ന് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു മ​ന്ത്രി.
വി​ല്ലേ​ജ് ത​ല ജ​ന​കീ​യ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് റ​വ​ന്യൂ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യും തു​ട​ർ​ന്ന് നേ​രി​ട്ടും പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
റ​വ​ന്യൂ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന മ​റ്റു വ​കു​പ്പു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് സം​സ്ഥാ​ന​ത്ത് ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.
വി​ല്ലേ​ജ് ഓ​ഫീ​സ് മു​ത​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് വ​രെ ഡി​ജി​റ്റ​ൽ ശൃം​ഖ​ല തീ​ർ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം. ഡി​ജി​റ്റ​ൽ സ​ർ​വേ സം​സ്ഥാ​ന​ത്തെ ഭൂ​മി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് തീ​ർ​പ്പു​ണ്ടാ​ക്കു​മെ​ന്നും ഭൂ​വു​ട​മ​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ത്ര​മാ​ണ് റി​സ​ർ​വേ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക​യെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ഭൂ​മി ല​ഭ്യ​മാ​വു​ന്ന​ത് ത​ട​സ്‌​സ​പ്പെ​ടു​ന്ന രീ​തി​യി​ലു​ള്ള ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ര​ന് സ​ഹാ​യ​മാ​കു​ന്ന രീ​തി​യി​ൽ മാ​റ്റി എ​ഴു​തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പി.​പി. സു​മോ​ദ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി, ജി​ല്ലാ റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ ഡി. ​അ​മൃ​ത​വ​ല്ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​ജ​നി രാം​ദാ​സ്, ക​ണ്ണ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.