വടക്കഞ്ചേരി: മലയോര മേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വരുന്ന ആലത്തൂർ താലൂക്കിലെ പട്ടയപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രത്യേക ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ. രാജൻ.
വണ്ടാഴി രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഏറ്റവും അധികം ഭൂമി സംബന്ധമായ പ്രശ്നങ്ങൾ നിലനില്ക്കുന്നത് ആലത്തൂർ താലൂക്കിലാണ്. മലയോര മേഖലയിലുള്ളവരുടെ ഉൾപ്പെടെയുള്ള പട്ടയപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയണം.
ഇതിനായി ജില്ലാ കളക്ടറും എം എൽ എ യും ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ പ്രത്യേകയോഗം ചേർന്ന് നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ ആരംഭിച്ച ഡിജിറ്റൽ സർവേ ജനകീയ പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
തർക്ക രഹിതമായ ഭൂമിക്ക് വേണ്ടിയാണ് ഡിജിറ്റൽ സർവെയെന്നും സർവെക്കെതിരെയുള്ള പ്രചാരണങ്ങൾ കാര്യങ്ങൾ മനസിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു. കെ. ഡി. പ്രസേനൻ എം എൽ എ അധ്യക്ഷനായി. ജില്ലാ കളക്ടർ മൃണ്മയിജോഷി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ. എൽ. രമേഷ്, വൈസ് പ്രസിഡന്റ് പി. ശശികല, ജില്ലാപഞ്ചായത്തംഗം വി. രജനി, നസീമ ഇസ്ഹാക്ക്, ആർ. ഗംഗാധരൻ, വി. മീനാകുമാരി, വാസുദേവൻ തെന്നിലാപുരം, ജി. രാമചന്ദ്രൻ, കെ. വി. പ്രസന്നകുമാർ, ആർ ഡി ഒ ഡി. അമൃതവല്ലി പ്രസംഗിച്ചു.