താമരശേരി: കൊടുവള്ളിയില്‍ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ രണ്ട് പേര് പോലീസ് പിടിയിലായി.
കഴിഞ്ഞ മാസം 19ന് പുലര്‍ച്ചെ ഒരു മണിക്ക് കൊടുവള്ളി വരിക്കുഴിതാഴം സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറി 18,000 രൂപയും സ്റ്റേഷനറി സാധനങ്ങളും കവര്‍ച്ച നടത്തിയ മലപ്പുറം പള്ളിക്കല്‍ ബസാര്‍ മരക്കാം കാരപ്പറമ്പ് റെജീഷ് (35), കൊയിലാണ്ടി പാറപ്പള്ളി കിഴക്കേ വാരിയം വീട്ടില്‍ അബുഷാനിദ് (28) എന്നിവരാണ് കോഴിക്കോട് റൂറല്‍ എസ്പി ആര്. കറപ്പസാമിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഡിസംബര്‍ ഒന്നിന് ആറരയ്ക്ക് തലപ്പെരുമണ്ണയില്‍ വാഹനപരിശോധനക്കിടെ മോഷ്ടിച്ച ബൈക്കുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കളവ് നടത്തിയ ബൈക്കുമായി തലപ്പെരുമണ്ണ നിന്നും കൊടുവള്ളി ഭാഗത്തേക്ക് വരുമ്പോള്‍ പോലീസിനെ കണ്ട് തിരിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ കോഴിക്കോട് മലയമ്മ നിന്നും കളവ് നടത്തിയ ബൈക്കാണിതെന്ന് വ്യക്തമായി.
അബുഷാനിദ് കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസത്തില്‍ കോഴിക്കോട് മലയമ്മയിലുള്ള പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കുന്നമംഗലം സ്റ്റേഷനിലെ കേസില്‍ പ്രതിയായി ജയിലില്‍ കിടന്നതാണ്.
കളവ് നടത്തി കിട്ടിയ പണം ഉപയോഗിച്ച് മയക്ക് മരുന്ന് വാങ്ങി വില്പന നടത്തുന്നതാണ് പ്രതികളുടെ രീതി. താമരശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തില്‍ കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി. ചന്ദ്രമോഹന്, സ്പെഷ്യല്‍ സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ബിജു പൂക്കോട്ട്, കൊടുവള്ളി എസ്ഐമാരായ എ.പി. അനൂപ്, പി. പ്രകാശന്, എഎസ്ഐ ടി. സജീവന്, എസ്സിപിഒ എന്‍. ജയരാജന്, കെ.കെ. ലിനീഷ്, സത്യരാജ്, അബ്ദുല്‍ റഹീം എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.