ചങ്ങനാശേരി: നഗരസഭ ആരോഗ്യവിഭാഗം ചങ്ങനാശേരി മാര്‍ക്കറ്റില്‍ നടത്തിയ റെയ്ഡില്‍ 250 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. മാര്‍ക്കറ്റിലെ എട്ടു കടകളിലാണ് ഇന്നലെ പരിശോധന നടത്തിയത്.
ചങ്ങനാശേരി നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സോണ്‍ സുന്ദര്‍, ജെഎച്ച്ഐമാരായ ബിജേഷ്, സുമിത സുഗതന്, നിസാം എന്നിവര്‍ റെയ്ഡിനു നേതൃത്വം നല്കി. കടകള്‍ക്ക് നോട്ടീസ് നല്കി പിഴ ഈടാക്കുമെന്നും തുടര്‍ന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്ക്കാൻ ശ്രമിച്ചാല്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ് പറഞ്ഞു.