കോട്ടയം: റബർ കൃഷിയിൽനിന്ന് അധിക വരുമാനമാർഗങ്ങൾ അടക്കമുള്ള പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനു റബറുത്പാദക സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യമാണെന്നു റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എന്‍. രാഘവൻ. റബറുത്പാദകസംഘങ്ങളുടെ നവീകരണം യുവജന പങ്കാളിത്തത്തോടെ എന്ന വിഷയത്തിൽ റബര്‍ ബോർഡ് നടത്തുന്ന തീവ്ര പ്രചാരണ പരിപാടിയുടെ ദേശീയതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2023 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ രണ്ടു ഘട്ടങ്ങളായിട്ടായിരിക്കും കർഷക സമ്പർക്ക പരിപാടി നടത്തുക. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തെ വിവിധ റബർകൃഷി മേഖലകളിലായി ആയിരം യോഗങ്ങളിലൂടെ ഇരുപതിനായിരത്തിലധികം കര്‍ഷകരെ നേരിട്ടു കാണുന്നതിനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്.