ഏറ്റുമാനൂർ: ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ അതിരമ്പുഴ മേഖലാതല സമാപനവും പ്രേഷിത റാലിയും നാളെ അതിരമ്പുഴയിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് അതിരമ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ഓഡിറ്റോറിയത്തിന്റെ പരിസരത്തുനിന്നും പ്രേഷിതറാലി ആരംഭിക്കും.
മിഷൻലീഗ് ഫൊറോനാ പ്രസിഡന്റ് ഏബൽ ബിനോയിക്ക് പതാക കൈമാറി ഫൊറോനാ ഡയറക്ടർ ഫാ. ആൻഡ്രൂസ് കുന്നത്ത് റാലി ഉദ്ഘാടനം ചെയ്യും. ബാൻഡ്സെറ്റുകളും നിശ്ചല ദൃശ്യങ്ങളും അകമ്പടിയേകുന്ന റാലി അതിരമ്പുഴ ടൗൺ ചുറ്റി സെന്റ് മേരീസ് പാരിഷ് ഹാളിലെത്തി സമാപിക്കും.
തുടർന്ന് മിഷൻലീഗ് ഫൊറോനാ പ്രസിഡന്റ് ഏബൽ ബിനോയിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്യും. മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ മുഖ്യപ്രഭാഷണം നടത്തും. മിഷൻലീഗ് അതിരൂപത ഡയറക്ടർ ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ, അതിരൂപത ജോയിന്റ് ഡയറക്ടർ ഫാ. ജോസഫ് ഈറ്റോലിൽ, അതിരൂപത ഓർഗനൈസിംഗ് പ്രസിഡന്റ് സിജോ ആന്റണി, ജനറൽ കൺവീനർ ബോബി തോമസ് വടാശേരിൽ, ഫൊറോനാ ഡയറക്ടർ ഫാ. ആൻഡ്രൂസ് കുന്നത്ത്, ഓർഗനൈസിംഗ് പ്രസിഡന്റ് ആകാശ് ഐക്കരക്കുന്നേൽ എന്നിവർ പ്രസംഗിക്കും. അതിരമ്പുഴ ഫൊറോനയിലെ 16 ഇടവകകളിൽനിന്നായി രണ്ടായിരത്തിലേറെ കുട്ടികളും 200ലേറെ അധ്യാപകരും പരിപാടിയിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഫൊറോന ഡയറക്ടർ ഫാ. ആൻഡ്രൂസ് കുന്നത്ത്, ജനറൽ കൺവീനർ ബോബി തോമസ് വടാശേരിൽ, ഓർഗനൈസിംഗ് പ്രസിഡന്റ് ആകാശ് ഐക്കരക്കുന്നേൽ, ഓർഗനൈസിംഗ് സെക്രട്ടറി ഷിബു കിഴക്കേകുടിയിൽ, റീജണൽ ഓർഗനൈസർ സന്തോഷ് തുമ്പേപ്പറമ്പിൽ, ജൂണിയർ ഓർഗനൈസർ ക്രിസ്റ്റി സണ്ണി എന്നിവർ പങ്കെടുത്തു.