പടിഞ്ഞാറെ കല്ലട: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഇടത് സർക്കാർ സമ്പൂർണ പരാജയമാണെന്ന് കെപിസിസി സെക്രട്ടറി പി ജർമിയാസ് പറഞ്ഞു.
വിലക്കയറ്റത്തിനെതിരെ പടിഞ്ഞാറെ കല്ലട മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാരാളി ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പി. ജർമിയാസ്.
സൗജന്യ കിറ്റിന്റെ പേരിൽ അധികാരത്തിലേറിയവർ കിറ്റ് വിതരണം നിർത്തിയെന്ന് മാത്രമല്ല ജനങ്ങൾക്ക് താങ്ങാവുന്ന വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ പോലും വഞ്ചനാപരമായ സമീപനമാണ് കാട്ടുന്നത്. സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ അരിവണ്ടി വരുമെന്ന വാഗ്ദാനം പോലും പാലിക്കാൻ സാധിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ജർമിയാസ് പറഞ്ഞു.
പടിഞ്ഞാറേ കല്ലട മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കടപുഴ മാധവൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ധർണയിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ വൈ.ഷാജഹാൻ, കല്ലട ഗിരീഷ്, ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, സുരേഷ് ചന്ദ്രൻ, കൃഷ്ണകുമാർ, ജോൺപോൾ സ്റ്റഫ്, ഗീവർഗീസ്, ഗിരീഷ്, റെജില, ദിനകർ കോട്ടക്കുഴി, അജിത് ചാപ്രായീൽ, അഗസ്റ്റിൻ, വരമ്പേൽ ശിവൻകുട്ടി, മോഹനൻ പിള്ള എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :
വിലക്കയറ്റത്തിനെതിരെ പടിഞ്ഞാറേ കല്ലട മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാരാളി ജംഗ്ഷനിൽ നടത്തിയ ധർണ കെപിസിസി സെക്രട്ടറി പി ജർമിയാസ് ഉദ്ഘാടനം ചെയ്യുന്നു.