കൊല്ലം : വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ ശ്രമിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ അദാനിക്കുവേണ്ടി സമരത്തെ പൊളിയ്ക്കാൻ നടത്തിയ ഗൂഡാലോചന തിരിച്ചറിഞ്ഞു മന്ത്രിസ്ഥാനത്തേക്കാൾ മത്സ്യ തൊഴിലാളികളുടെ ജീവിതമാണ് മുഖ്യമെന്ന് പ്രസ്താപിക്കാൻ മന്ത്രി ആന്റണി രാജു തയാറാകണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ജില്ലാ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുന്പളം സോളമന്അധ്യക്ഷത വഹിച്ചു.
പ്രഖ്യാപനം നടത്തി സമരം നടത്തിയ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതിയാകുന്ന പാരന്പര്യമില്ലാത്ത ഇവിടെ സമരത്തിന്റെ പേരിൽ ആർച്ച് ബിഷപ്പിനെ പ്രതിയാക്കിയ പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ നിജസ്ഥിതിയും ഗൂഡാലോചനയും പുറത്ത് കൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാവ്യകൗമുദി സാഹിത്യ സമ്മേളനം
കൊല്ലം : കാവ്യകൗമുദി സാഹിത്യ സമിതി കേരള നടത്തിവരാറുള്ള സമ്മേളനത്തിന്റെ 119-ാം മത് പ്രതിമാസ പരിപാടി കൊല്ലം പബ്ളിക് ലൈബ്രറി സാവിത്രി ഹാളിൽ സംഘടിപ്പിച്ചു.
വയലാറിന്റെ കവിതകൾ എന്ന വിഷയത്തെ അധികരിച്ച് പത്രപ്രവർത്തകനും കവിയുമായ വി.റ്റി.കുരീപ്പുഴ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജഗൽ മോഹൻ അധ്യക്ഷത വഹിച്ചു.
മയ്യനാട് അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വി.മഹേന്ദ്രൻ നായർ കവിയരങ്ങ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കുരീപ്പുഴ രാജേന്ദ്രൻ, മാന്പള്ളി ജി.ആർ.രഘുനാഥൻ, ജയപ്രകാശ് വടശേരിക്കര എന്നിവർ പ്രസംഗിച്ചു. വിജയമോഹൻ.വി, ജയനിമോഹൻ, ആർ.തുളസീധരൻ ആമച്ചൽ, വി.പി.ഗോപകുമാർ, പുഷ്പരാജൻ, രാധാമണി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.