അഞ്ചല്‍ : പത്താം വേദിയായ ശബരിഗിരി സ്കൂൾ ആഡിറ്റോറിയത്തിൽ ആണ് നാടോടി നൃത്തം നടന്നത്. ഹൈസ്കൂൾ വിഭാഗം വിധിനിർണയം നടത്തിയതോടെയാണ് മത്സരാർഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിധികർത്താക്കൾ ഗ്രേഡ് പറഞ്ഞതല്ലാതെ നിരൂപണം പറഞ്ഞില്ല എന്ന് ആരോപണം ഉന്നയിച്ചാണ് പ്രതിഷേധം ഉണ്ടായത്. ഹൈസ്കൂൾ വിഭാഗം റിസൾട്ട് പറഞ്ഞു വിധികർത്താക്കൾ ഭക്ഷണം കഴിക്കാനായി പോയി തിരികെ വന്നെങ്കിലും ആ സമയം അത്രയും പ്രതിഷേധക്കാർ തുടരുകയായിരുന്നു.
തുടർന്ന് ഹയർ സെക്കൻഡറി വിഭാഗം മത്സരം ആരംഭിച്ചു എങ്കിലും ഹൈസ്കൂൾ വിഭാഗം മത്സരാർഥികൾ സ്റ്റേജിൽ കയറി പ്രതിഷേധം തുടർന്നു.
വിധികർത്താക്കൾ ഈ സമയം മത്സരത്തിന്റെ നിരൂപണം നടത്തിയെങ്കിലും മത്സരാർഥികൾ തൃപ്തരായില്ല. തുടർന്ന് പോലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്.